എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ തങ്ങും’

തേഞ്ഞിപ്പലം: എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ 16 മുതൽ 18 വരെ താമസിക്കാന്‍ ഗവർണറുടെ തീരുമാനം. ഗവർണറെ ഒരു ക്യാംപസിലും കാലു കുത്താൻ അനുവദിക്കില്ല എന്നായിരുന്നു എസ്എഫ്ഐ പ്രഖ്യാപനം. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ്ഹൗസിൽ താമസിക്കാൻ ആയിരുന്നു ഗവർണറുടെ തീരുമാനം.

ഇപ്പോൾ തയാറാക്കിയ ടൂർ പ്ലാൻ അനുസരിച്ചാണ് തീരുമാനം. 18ന് സർവകലാശാലയിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ദിവസം എസ്എഫ്ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ആക്രമണമാണെന്നും തെരുവില്‍ തന്നെ അതിനെ നേരിടുമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു.

Comments are closed.