മുംബൈ: 2024ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയ്യതി, 2024 ജനുവരി 15 നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരത്തെ ഇത് 2023 ഡിസംബർ 20 വരെയായിരുന്നു. 2024 ജനുവരി 15നുള്ളിൽ ഇഷ്യൂ ചെയ്തതും, 2025 ജനുവരി 31 വരെ കാലാവധിയുള്ള ഇന്ത്യൻ ഇൻ്റർനാഷണൽ പാസ് പോർട്ട് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതുവരെയായി 9419 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 735 അപേക്ഷകൾ 70 വയസ്സ് വിഭാഗത്തിലും, 1113 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ് റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7571 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.
അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0483 2710717. 2717572.
Comments are closed.