മലപ്പുറം: വരുമാന വർധന ലക്ഷ്യം വച്ച് ജില്ലയിൽ ടൂർ പാക്കേജുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെഎസ്ആർടിസി. ജനുവരിയിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കായി 27 ടൂർ പാക്കേജുകളാണ് നടത്തുക. ജില്ലയിലെ മലപ്പുറം, നിലമ്പൂർ, പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്നായി 2 കോടി രൂപ ടൂർ പാക്കേജുകളിൽ നിന്ന് മാത്രമായി കെഎസ്ആർടിസിക്ക് സമാഹരിക്കാനായി.
അവധി ദിനങ്ങൾ കേന്ദ്രീകരിച്ചാണ് ടൂർ പാക്കേജുകൾ ഒരുക്കുന്നത്.
ജനുവരിയിൽ മലപ്പുറത്ത് നിന്ന് 14 പാക്കേജുകളിലായി മാമലക്കണ്ടം–മൂന്നാർ, മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, കാന്തല്ലൂർ, സൈലന്റ് വാലി, ഗവി എന്നിവിടങ്ങളിലേക്കാണ് യാത്ര. ജില്ലയിൽ ഏറ്റവും കൂടുതൽ ടൂർ പാക്കേജുകളുള്ളതും മലപ്പുറത്ത് നിന്നാണ്.
നിലമ്പൂരിൽ നിന്ന് 4 പാക്കേജുകളിലായി വയനാട്, മലക്കപ്പാറ, മൂന്നാർ, നെല്ലിയാമ്പതി യാത്രകളാണ് ഉള്ളത്. പൊന്നാനിയിൽ നിന്ന് 4 പാക്കേജുകളിലായി വയനാട്, നെല്ലിയാമ്പതി, സൈലന്റ് വാലി, മലക്കപ്പാറ യാത്രകളുണ്ട്. പെരിന്തൽമണ്ണയിൽ നിന്ന് 5 പാക്കേജുകളിലായി വയനാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് യാത്ര.
Comments are closed.