നാളെ സ്വകാര്യ പെട്രോള്‍ പമ്പ് സമരം: കെ എസ് ആർ ടി സി യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും
തിരുവനന്തപുരം: നാളെ (ഞായർ) സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നു.
സാഹചര്യത്തിൽ KSRTC യുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകളും (ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
Comments are closed.