മലപ്പുറം: വെസ്റ്റ് കോഡൂർ എ എം എൽ പി സ്കൂൾ 96-ാം വാർഷികാഘോഷം നടന്നു. കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി. കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സമീർ കല്ലായി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ ഇ സ്വാലിഹ്, വാർഡ് മെമ്പർമാരായ അമീറ വരിക്കോടൻ, പി കെ ശരീഫ , മുൻ പ്രധാനധ്യാപകൻ ടി എ സലാം, ആമിർ കോഡൂർ , കെ ടി വിനു, വി പി നൗഷാദ്, ഇ ഷംല സംസാരിച്ചു. യുവ ഗായിക നീഹാരയുടെ ഗാന വിരുന്നോടെയാണ് പരിപാടി സമാപിച്ചത്.
Comments are closed.