തിരുവനന്തപുരം: ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നീക്കം.തീയേറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ സിനിമ ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂ. ഈ പ്രശ്ങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ 22 മുതല്‍ മലയാളം സിനിമകള്‍ തിയറ്ററുകളില്‍ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.തിയേറ്ററില്‍ റിലീസുചെയ്ത് 42 ദിവസത്തിനുശേഷമേ ഒ.ടി.ടി.യില്‍ സിനിമ പ്രദർശനത്തിനു നല്‍കാവൂവെന്ന് ഫിയോക് ഫിലിംചേംബർ മുഖേന കരാറുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നിർമാതാക്കള്‍ പാലിക്കുന്നില്ലെന്നാണ് ഫിയോക്കിന്റെ പരാതി.
Comments are closed.