മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ധലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം മത്സരിക്കും. പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യനാണ് സ്ഥാനാർത്ഥി.
. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക.മോദി വാരാണസിയിൽ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോഡ് – എം എൽ അശ്വനി
പാലക്കാട് – കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
തൃശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
വടകര – പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
Comments are closed.