ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുങ്ങി മരിക്കാനുള്ള വെള്ളം ഇല്ലായിരുന്നു’; 17വയസുകാരിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
മലപ്പുറം: എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് ഇയാൾ പറയുന്നത്.
പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ കുട്ടിയുടെ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസി ജുവൈരിയ മാധ്യമങ്ങളോട് പറഞ്ഞത്. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ കൂട്ടിച്ചേർത്തു.
അതേസമയം മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ വ്യക്തമാക്കി.
മലപ്പുറം എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിലായിരുന്നു. ഊർക്കടവിൽ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു.
Comments are closed.