ന്യൂഡൽഹി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ വെച്ച് ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ നടന്നു. കേരളത്തില്‍ നിന്നും 16,776 പേരാണ് ഈ വര്‍ഷം ഹജ്ജിനായി അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തില്‍ നിന്നുള്ള (KLR) 1250 പേരെയും, ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തില്‍ നിന്നുമുള്ള (KLWM) 3584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തു. ബാക്കിയുള്ള സീറ്റിലേക്കാണ് ജനറല്‍ കാറ്റഗറിയില്‍ നിന്നും 11942 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷകരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹാജിമാര്‍ക്ക് പരിശോധിക്കാവുന്നതാണ്. Website: https://www.hajcommittee.gov.in തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി വാട്സ്ആപ്പില്‍ ബന്ധപ്പെടാവുന്നതാണ്.
മലപ്പുറം: മുഹമ്മദ് റഊഫ് യു. 9846 738 287.
Comments are closed.