പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ് ദാന സമ്മേളനം നാളെ തുടങ്ങും

പട്ടിക്കാട് : ജാമിഅ നൂരിയ്യയുടെ വാർഷിക സനദ് ദാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാവും.

വൈകീട്ട് നാലിന് കോഴിക്കോട് വലിയഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സിയാറത്തിന് നേതൃത്വംനൽകും. 4.30-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തും. തുടർന്നു നടക്കുന്ന സമ്മേളനം കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ബശീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിനു നടക്കുന്ന ആദർശ സമ്മേളനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിക്കും.

 

വ്യാഴാഴ്ച ആമില സംഗമം, ജാമിഅ ജൂനിയർ കോളേജ് സെനറ്റ് മീറ്റിങ്, ആമില ഇശ്ഖ് സംഗമം, തവാസുൽ സംഗമം, മജ്‌ലിസുന്നൂർ വാർഷികസംഗമം എന്നിവ നടക്കും. വെള്ളിയാഴ്ച കോളേജ് വിദ്യാർഥികളുടെ കലാമത്സരങ്ങൾ, മാനേജ്‌മെന്റ് സംഗമം, സംസ്‌കൃതി സെഷൻ എന്നിവ ഉണ്ടാകും.

 

ശനിയാഴ്ച ജൂനിയർ കോൺ 2024, മുന്നൊരുക്കം സെഷൻ, സംസ്ഥാനതല ദർസ് ഫെസ്റ്റ്, രാഷ്ട്രാന്തരീയം സെഷൻ തുടങ്ങിയവ നടക്കും. ഞായറാഴ്ച മുഖദ്ദസ് ടാലന്റ് ഹണ്ട്, കന്നട സമ്മേളനം, അറബിക് കോൺഫറൻസ്, ജനറൽബോഡി എന്നിവയുമുണ്ട്.

വൈകീട്ട് ഏഴിനു നടക്കുന്ന സമാപന സനദ് ദാന പൊതുസമ്മേളനം ശൈഖ് അഹമ്മദ് ജാസിം അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനംചെയ്യും. വിവിധ പദ്ധതികളുടെ സമർപ്പണവും നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കും. 572 യുവപണ്ഡിതരാണ് ഇത്തവണ ജാമിഅയിൽ നിന്ന് ഫൈസി ബിരുദം നേടുന്നത്.

Comments are closed.