ടിക്കറ്റും പാസ്‌പോർട്ടും വേണ്ട; കരിപ്പൂരിൽ വിമാനത്തിൽ കയറാം

കരിപ്പൂർ: ടിക്കറ്റും പാസ്‌പോർട്ടുമില്ലാതെ കുട്ടികൾക്ക് വിമാനത്തിൽ കയറാം. ഈമാസം 15 മുതൽ നാലുദിവസം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു മുതൽ ആരംഭിച്ച കിഡ്‌സ് പാർക്കിലാണ് കുട്ടികൾക്ക് ആവേശവും ആഹ്ലാദവും സമ്മാനിക്കുംവിധം വിമാനത്തിൽ കയറാൻ അവസരം ഒരുക്കിയത്.15000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവിലിയനിൽ നടക്കുന്ന കിഡ്‌സ് പോർട്ടിൽ അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. പൂർണ്ണമായും എയർപോർട്ട് മാതൃകയിലാണ് കിഡ്‌സ് പോർട്ടിലെ ക്രമീകരണങ്ങളെല്ലാം. വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ആകർഷകമായ കാഴ്ചകൾ, കളികൾ, പ്ലേലാൻഡ്, കിഡ്‌സ് എക്‌സ്‌പോ, എ ഐ, റോബോട്ടിക്‌സ് തുടങ്ങി നിരവധി ഇനങ്ങൾ കിഡ്‌സ് പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ അഞ്ഞൂറിലധികം വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കിഡ്‌സ് എഡുടൈൻമെന്റ് പാർക്ക് പ്രവർത്തിക്കുന്നത്.

Comments are closed.