കരിപ്പൂർ ഹജ്ജ് ടിക്കറ്റ് കൊള്ളക്കെതിരെ നാളെ കേരള മുസ്ലിം ജമാഅത്ത് മാർച്ച്‌

മലപ്പുറം: ഹജ്ജ് 2024 ൽ കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന ഹാജിമാർക്ക് മാത്രം മുക്കാൽ ലക്ഷം രൂപ അധികം ഈടാക്കാനുള്ള എയർ ഇന്ത്യയുടെ ക്രൂരമായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലി ജമാഅത്തിൻ്റെ നേതൃത്വത്തിൽ നാളെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച്‌ നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന എയർപോർട്ട് മാർച്ച് വൻ വിജയമാക്കണമെന്നും എല്ലാ പ്രവർത്തകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭ്യാർത്ഥിച്ചു.

ജില്ലാ പ്രസിഡണ്ട് ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,ടി.സിദ്ദീഖ് സഖാഫി,സയ്യിദ് ശിഹാബുദ്ദീന്‍ അഹ്സനി,സയ്യിദ് മുർതള ശിഹാബ് സഖാഫി,കെ.സൈനുദ്ദീൻ സഖാഫി,,സൈദ് മുഹമ്മദ് അസ്ഹരി,എം.ദുൽഫുഖാർ സഖാഫി,പി.യൂസുഫ് സഅദി,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി, സി.കെ.എം.ഫാറൂഖ്,പി.ടി.നജീബ്, ഡോ.എം.അബ്ദു റഹ്മാൻ എന്നിവര്‍ സംസാരിച്ചു.

Comments are closed.