മലപ്പുറം; വളാഞ്ചേരി – അങ്ങാടിപ്പുറം റോഡിൽ പുത്തനങ്ങാടി പളളിപ്പടി മുതൽ പാലച്ചോട് വരെയുളള ഭാഗത്ത് ബി.എം പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (വ്യാഴം) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനയാത്രക്കാർ ഓണപ്പുടയിൽ നിന്നും പുലാമന്തോൾ വഴിയും വെങ്ങാട് നിന്നും ചെമ്മലശ്ശേരി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Comments are closed.