കൊണ്ടോട്ടി: ശൈഖുനാ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെ മഫ്‌ലഹ് കോളേജ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചെങ്ങാനിയിൽ റഈസുൽ ഉലമയുടെയും ബാഫഖീ തങ്ങളുടേയും സാന്നിധ്യത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽതാനുൽ ഉലമ കാന്തപുരം ഏ പി അബൂബകർ മുസ്ലിയാർ നിർവ്വഹിക്കും. കേരളാ ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, ഡോ : അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, കൗസർ സഖാഫി പന്നൂര്, അബ്ദുസ്സമദ് സഖാഫി മായനാട് പ്രസംഗിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് ശൈഖുനാ റഈസുൽ ഉലമയുടെ നേതൃത്വത്തിൽ പണ്ഡിത സമ്മേളനം നടക്കും. ഫള്ലുറഹ്മാൻ അഹ്സനി ഉദ്ഘാടനവും അഹമ്മദ് അബ്ദുല്ലാ അഹ്സനി വിഷയാവതരണവും നടത്തും. മഗ്‌രിബിന് ശേഷം മഫ്‌ലഹ് സ്വലാത്തിന് റഈസുൽ ഉലമയും കല്ലറക്കൽ തങ്ങളും നേതൃത്വം നൽകും.
Comments are closed.