മലപ്പുറം കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം;560 രൂപയ്ക്ക് മലമ്പുഴ പൂക്കാലം കണ്ടുവരാം

മലപ്പുറം: കെ.എസ്.ആർ.ടി.സി.യിൽ 560 രൂപയ്ക്ക് മലമ്പുഴയിലെ പൂക്കാലം കാണാൻ അവസരം. മലപ്പുറം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജിലാണ് ഈ ഓഫർ.

 

നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്പോത്സവത്തിന് ഒരുങ്ങിനിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹരകാഴ്‌ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്കാണ് ഈ നിരക്ക്.

വിവിധ ഇനത്തിൽപ്പെട്ട പുഷ്‌പങ്ങളും രുചിവൈവിധ്യങ്ങളും കലാപരിപാടികളുമായി 23 മുതൽ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്പോത്സവം. 26, 28 തീയതികളിൽ മലപ്പുറത്തുനിന്ന് രാവിലെ ആറിനു പുറപ്പെട്ട് രാത്രി പത്തിനു തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല. ഫോൺ: 9447203014.

Comments are closed.