മലപ്പുറം: മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗോലു , മധ്യപ്രദേശ് സ്വദേശി അനിൽ എന്നിവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാം ശങ്കർ പ്രതികളുടെ മൊബൈൽ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെയായിരുന്നു മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശി ശങ്കരൻ ആണ് മരിച്ചത്. മഞ്ചേരി ടൗണിനോട് ചേർന്ന് കുത്തുക്കൽ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Comments are closed.