മലപ്പുറം: മഞ്ചേരിയിൽ 6.63 കിലോഗ്രാം കഞ്ചാവുമായി കരുളായി സ്വദേശിയെ എക്സൈസ് ഇൻസ്പെക്ടർ ഷിജു ഇ ടി യും പാർട്ടിയും അറസ്റ്റ് ചെയ്തു. മഞ്ചേരി ടൗണിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കരുളായി സ്വദേശി ഹംസയാണ് എൻ.ഡി.പി.എസ് കോടതിക്ക് സമീപം കഞ്ചാവുമായി പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാറില്ലായിരുന്നു.
ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സച്ചിൻ ദാസ്. വി, സുനീർ വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ പി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments are closed.