വേനൽ ചൂടിനെ അകറ്റാൻ മിന്റ് ലൈം ആയാലോ

വേനൽക്കാലത്ത് നന്നായി വെള്ളം കുടിക്കണം. ഇല്ലെങ്കിൽ പല അസുഖങ്ങളും നമ്മളെ അലട്ടും. തണുത്ത വെള്ളവും, പല തരത്തിലുള്ള ജ്യൂസും ലൈമുമൊക്കെയാണ് മിക്കവരും കുടിക്കുന്നത്. എത്ര വെള്ളം കുടിച്ചാലും ദാഹം മാറുകയുമില്ല. ചൂടിനെ അകറ്റാൻ കുറച്ച് മിന്റ് ലൈം കുടിച്ചാലോ?സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാ നീര്. പ്രോട്ടീനും, കാത്സ്യവും അടക്കം ഒരുപാട് ഗുണങ്ങൾ പുതീനയിലും അടങ്ങിയിട്ടുണ്ട്. വെറും അഞ്ച് മിനിട്ടിനുള്ളിൽ മിന്റ് ലൈം തയ്യാറാക്കാനും സാധിക്കും.

മിന്റ് ലൈം തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങാ നീരും പഞ്ചസാരയും വെള്ളവും മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ശേഷം പുതീനയിലും ഐസ്‌ക്യൂബും ഇട്ട് ഒന്നൂടെ കറക്കിയെടുക്കുക. അരിച്ചെടുത്ത ശേഷം കുടിക്കാം.

Comments are closed.