മലപ്പുറം: മലപ്പുറത്ത് കടലുണ്ടിപ്പുഴയിൽ നൂറാടി,വടക്കേമണ്ണ പാറക്കൽ, കണ്ണത്തുപാറ ചെമ്മങ്കടവ് ഭാഗങ്ങളിലെ കടവുകളിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങിലായാണ് 10 പേർ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
എല്ലാവരെയും വെള്ളത്തിനടിയിലൂടെ വന്നു കാലിന്റെ മടമ്പി നാണു കടിച്ചത്. അടുത്ത ദിവസങ്ങളിലായി കടലുണ്ടിപ്പുഴയിലെ കൂട്ടിലങ്ങാടി, കോഡൂർ, മലപ്പുറം നഗരസഭകളിലായി ഒട്ടേറെ പേർക്കു നീർനായയുടെ കടിയേറ്റിരുന്നു.
കോട്ടപ്പടി താലൂക്ക് ആശുപ ത്രിയിലെത്തിയവർക്കെല്ലാം വാക്സിനേഷൻ നടത്തി തിരിച്ചയച്ചതായി അധികൃതർ പറഞ്ഞു.
Comments are closed.