ജില്ലയിൽ ഒൻപതു പേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകളിലെ പ്രതികളായ ഒൻപതുപേരെ കാപ്പ നിയമം ചുമത്തി നാടുകടത്തി.

മഞ്ചേരി വള്ളുവമ്പ്രം സ്വദേശി പുതുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (37), കോട്ടയ്ക്കൽ ഒതുക്കുങ്ങൽ വലിയപറമ്പ് സ്വദേശി വെങ്കിട്ട വീട്ടിൽ ഹർഷാദ് (26), മങ്കട കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല വീട്ടിൽ ജലാലുദ്ദീൻ (37), ചങ്ങരംകുളം ആലങ്കോട് സ്വദേശി നടുവരമ്പത്ത് വീട്ടിൽ ശ്രീജിത്ത് (24), പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പള്ളിച്ചന്റെപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് അനീസ് (32), പൂക്കോട്ടുംപാടം അമരമ്പലം തട്ടിയേക്കൽ സ്വദേശി മുപ്ര വീട്ടിൽ മുസമ്മിൽ (34), പൂക്കോട്ടുംപാടം അമരമ്പലം മാമ്പൊയിൽ സ്വദേശി എറിക്കോടൻ വീട്ടിൽ നിധീഷ് (പൂന്തേരി സനു-27), പരപ്പനങ്ങാടി നെടുവ സ്വദേശി ചെറിയച്ചന്റെപുരയ്ക്കൽ വീട്ടിൽ ജുനൈദ് (19), മങ്കട പാലക്കത്തടം സ്വദേശി വെട്ടികുന്നേൽ വീട്ടിൽ സൂഫിയാൻ (48) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി യുടെ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാ ബീഗമാണ് ഉത്തരവിറക്കിയത്. ആറുമാസത്തേക്കാണ് ഇവർക്ക് ജില്ലയിൽ പ്രവേശനവിലക്കേർപ്പെടുത്തിയത്.

ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും. മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

Comments are closed.