എൽഡിഎഫ് അവഗണനയിൽ പ്രതിഷേധം; എൻസിപി കേരളത്തിൽ 10 സീറ്റിൽ മത്സരിക്കും

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പത്തുസീറ്റിൽ മത്സരിക്കാൻ എൻസിപി. ആറ്റിങ്ങൽ, കൊല്ലം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, തൃശൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് എൻസിപി മത്സരിക്കുകയെന്ന് പാർട്ടി പ്രസിഡന്റ് എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞു.

എൽഡിഎഫിലെ അവഗണനയെത്തുടർന്നാണു തീരുമാനം. എൽഡിഎഫ് യോഗങ്ങളിൽ എൻസിപിയെ ഭാഗമാക്കുന്നില്ലെന്ന് എൻസിപി ആരോപിക്കുന്നു.

Comments are closed.