മലപ്പുറത്ത് 60 കഴിഞ്ഞവർക്ക് പോഷകാഹര കിറ്റുകൾ നൽകും

മലപ്പുറം: നഗരസഭയിലെ 60 വയസ്സു കഴിഞ്ഞവർക്കു വിതരണത്തിനായി ഒരുങ്ങുന്നത് 6,043 പോഷകാഹാര കിറ്റുകൾ. എപിഎൽ, ബിപിഎൽ മാനദണ്ഡമില്ലാതെയാണു ‘നന്മയുള്ള മലപ്പുറം നഗരസഭ’ എന്ന പേരിൽ പ്രീമിയം കിറ്റുകളാണു നഗരസഭ വിതരണം ചെയ്യുന്നത്. ഹോർലിക്സ്, ബൂസ്റ്റ്, ഓട്സ്, കോൺഫ്ലക്സ്, അവിൽ, രാഗി തുടങ്ങിയ 6 ഇനങ്ങൾ അടങ്ങിയതാണു കിറ്റ്. കഴിഞ്ഞവർഷം 5400 കിറ്റുകളാണു വിതരണം ചെയ്തത്. സർക്കാരിന്റെ മാർഗനിർദേശ പ്രകാരം ആനുകൂല്യങ്ങൾ, ബിപിഎൽ വിഭാഗത്തിൽപെട്ടവർക്കും വാർഷിക വരുമാനം നിശ്ചിത പരിധിയിൽ കുറവുള്ളവർക്കും മാത്രമേ നൽകാൻ സാധിക്കൂ. വാർഷിക പദ്ധതികളുടെ മാർഗനിർദേശക പട്ടികയില്ലാത്തതിനാൽ നൂതന പദ്ധതി വിഭാഗത്തിലുൾപ്പെടുത്തി ജില്ലാ തലത്തിൽ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ അംഗീകാരം നേടിയെടുത്താണു കിറ്റ് വിതരണം. നാളെ സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിൽ നടക്കുന്ന പരിപാടിയിൽ ചെയർമാൻ മുജീബ് കാടേരി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. നാളെ വാർഡുതലങ്ങളിൽ അതതു വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കിറ്റുകളുടെ വിതരണം നടക്കും.

Comments are closed.