മഞ്ചേരി: പാണ്ടിക്കാട് പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് തമ്പനങ്ങാടി സുൽത്താൻ റോഡ് സ്വദേശിയും മേലാറ്റൂർ ചന്തപ്പടിയിലെ കളത്തുംപടിയൻ ഷിഹാബുദീന്റെ ഭാര്യയുമായ അരിപ്രതൊടി സുമിയ്യ (23) ആണ് അറസ്റ്റിലായത്. ഈ മാസം 10ന് രാവിലെ 5.45ന് ആണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് സുൽത്താൻ റോഡിലെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് ആറ് മാസം പ്രായമായ ഹാജാ മറിയം മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, പാണ്ടിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ റഫീഖ് എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Comments are closed.