തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ സോഫ്റ്റ് വെയറിൽ ചേർക്കാൻ ഫെബ്രുവരി 29 വരെ അവസരം.
സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താൽ സ്വന്തമായി കഴിയാത്തവർക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാം.
മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയതിന്റെ ഭാഗമായാണ് വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണമെന്ന തീരുമാനം വന്നത്. വിശദ വിവരങ്ങൾക്ക് www.parivahan.gov.in എന്ന സൈറ്റ് സന്ദർശിക്കുക.
Comments are closed.