നിലമ്പൂർ: നിലമ്പൂരിൽ നിന്ന് കൊച്ചുവേളി വരെ പോകുന്ന രാജ്യറാണി എക്സ്പ്രസിന് കൊ ച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് കണക്ഷൻ ലഭിക്കുന്ന പാസഞ്ചർ ട്രെയിൻ അനുവദിച്ചു. നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രകാർക്ക് ഇതോടെ ആശ്വാസമാകും.
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ക്യാൻസർ രോഗികൾ ഉൾപ്പെടെ നേരിടുന്ന യാത്രാദുരിതം പി വി അബ്ദുൽ വഹാബ് എം പി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ കൊച്ചുവെളിയിൽ എത്തുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ വലിയ തുക നൽകി ടാക്സി വിളിച്ചാണ് തിരുവനന്തപുരത്തേക്ക് പോയിരുന്നത്. ഈ ദുരിതത്തിന് ഇതോടെ അറുതി വരും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും. ഇത് നിലമ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും പി വി അബ്ദുൽ വഹാബ് എം പി പറഞ്ഞു.
Comments are closed.