കോഴിക്കോട്: രാമക്ഷേത്ര വിവാദത്തിൽ അകപ്പെട്ട പാണക്കാട് സാദിഖലി തങ്ങൾക്ക് പ്രതിരോധം തീർത്ത് സമസ്ത യുവജനസംഘം നേതാവ് നാസർ ഫൈസി കൂടത്തായി. സംഘപരിവാർ അജണ്ടയ്ക്ക് ഇടം നൽകാതിരിക്കുകയാണ് ചെയ്തതെന്നും പാണക്കാട് കുടുംബം സ്വീകരിച്ച് പോരുന്ന പരമ്പരാഗത നിലപാടാണ് സാദിഖലി തങ്ങൾ പിന്തുടരുന്നതെന്നും നാസർ ഫൈസി പറഞ്ഞു. കെ ടി ജലീലും ഐഎൻഎല്ലും രൂക്ഷ വിമർശനം ഉയർത്തിയെങ്കിലും സമസ്തയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. സംഘപരിവാർ അജണ്ടയ്ക്ക് ഇടം നൽകാതിരിക്കുകയാണ് സാദിഖലി തങ്ങൾ ചെയ്തതെന്ന് നാസർ ഫൈസി വ്യക്തമാക്കി.
എന്നാൽ ലീഗ് നേതൃത്വം സാദിഖലി തങ്ങൾക്ക് പിന്തുണ നൽകിയിരിക്കുകയാണ്. രാമക്ഷേത്ര പ്രസ്താവനയിൽ വിവാദത്തിലായ പാണക്കാട് സാദിഖലി തങ്ങൾ ബഹുസ്വരതയെ തകർക്കുന്ന സംഘപരിവാർ അജണ്ടയെ തുറന്നുകാട്ടിയാണ് പ്രതിരോധിക്കുന്നതെന്നും പാണക്കാട് കുടുംബം എന്നും സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയാണ് സാദിഖലി തങ്ങളുടെതെന്നുമാണ് ലീഗ് നിലപാട്.അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖലി തങ്ങളുടെ പ്രസംഗമാണ് വിവാദത്തിലായത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു മലപ്പുറത്തെ ഒരു വേദിയിൽ സാദിഖലി തങ്ങൾ പ്രസംഗിച്ചത്.
Comments are closed.