സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ; ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ട്, കാന്തപുരം ജനറല്‍ സെക്രട്ടറി,പി ടി കുഞ്ഞമ്മു മുസ്‌ലിയാർ ട്രഷറര്‍

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കങ്ങലാണ് പ്രസിഡന്റ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് ജനറല്‍ സെക്രട്ടറി. പി ടി കുഞ്ഞമ്മു മുസ്‌ലിയാരാണ് ട്രഷറര്‍. മലപ്പുറത്ത് ചേര്‍ന്ന പണ്ഡിത സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഇന്‍ഡ്യ മുന്നണിയുടെ മുന്നോട്ടുപോക്കില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശങ്ക പ്രകടിപ്പിച്ചു. മുന്നണിയിലെ ഘടകകക്ഷികള്‍ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു. എന്‍ഡിഎ – ഇന്‍ഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാം. കേരളത്തിലെ സ്ഥാനാര്‍ഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന് എതിരെയുള്ള നിലപാട് പറയാറുണ്ട്. തങ്ങള്‍ ഒച്ചപാട് ഉണ്ടാക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ തങ്ങളോടെപ്പം വരുന്നത് എന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Comments are closed.