മലപ്പുറം: സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊട്ടാരക്കരയില്‍ വെച്ച് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് നിന്നും ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, വൈസ് പ്രസിഡന്റ് അനിത മണികണ്ഠന്‍, സെക്രട്ടറി ബിന്ദു വി.ആര്‍,മുന്‍ സെക്രട്ടറി അനീഷ് കെ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഏറ്റുവാങ്ങി. ജില്ലയില്‍ മികച്ച രീതിയില്‍ വിവധ പദ്ധതി നിര്‍വ്വഹണം നടത്താന്‍ അസൂത്രണ സമിതിയുടെയും ഭരണ സമിതിയുടേയും നിര്‍വ്വണ ഉദ്യോഗസ്ഥരുള്‍പെടെയുള്ള ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളും ആയതിന് നല്ലവരായ പൊതുജനങ്ങള്‍ നല്‍കിയ പിന്‍തുണക്കും ഉള്ള അംഗീകാരം ആണ് സ്വരാജ് ട്രോഫി നേടാനായതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ പറഞ്ഞു.
Comments are closed.