ചങ്ങരംകുളം: പെരുമുക്കിൽ വീട് കുത്തിത്തുറന്ന് മൂന്നു പവൻ സ്വർണവും 10,000 രൂപയും കവർന്നു. പെരുമുക്ക് കിളിയംകുന്നത്ത് നസീഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മുകളിലെ നിലയിലെ വാതിൽ കുത്തിത്തുറന്ന മോഷ്‌ടാവ് താഴെ നസീഫിന്റെ റൂമിലെത്തി മേശവലിപ്പിൽ സൂക്ഷിച്ച പണവും സ്വർണക്കമ്മലും കൈക്കലാക്കി. തുടർന്ന് ഉറങ്ങിക്കിടന്ന നസീഫിന്റെ ഭാര്യ നജുലയുടെ രണ്ടരപവനോളമുള്ള മാല പൊട്ടിച്ചെടുത്തു. നജുല ബഹളംവെച്ചതോടെ മുൻവാതിൽ തുറന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച്‌ച അയൽപക്കത്തെ പന്താവൂർ ഉസ്മാന്റെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ഇവിടെനിന്ന് 10,000 രൂപയാണ് കവർന്നത്. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്‌ധരുമെത്തി പരിശോധന നടത്തി.
Comments are closed.