മലപ്പുറം: എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടാകുന്ന സമ്മർദങ്ങൾ ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു.
വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഫോണിൽ കൗൺസിലിംഗ് സഹായം ലഭ്യമാകും.1800 425 2844 എന്ന നമ്പറിൽ വിളിക്കാം. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.
Comments are closed.