കുറ്റിപ്പുറത്ത് പൂച്ചയെ ജീവനോടെ തിന്ന് യുവാവ്

മലപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ പൂച്ചയെ ജീവനോടെ തിന്ന് യുവാവ്.  അസ്സം സ്വദേശിയായ യുവാവാണ് ഇന്നലെ വൈകിട്ട് പൂച്ചയെ പച്ചക്ക് തിന്നത്.

എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. പിന്നാലെ പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു.

രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു.

യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Comments are closed.